കബനി പുഴയും താണ്ടി ബേലൂർ മഗ്‌ന വീണ്ടും ജനവാസ മേഖലയിലേക്ക്, മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം

കഴിഞ്ഞ ദിവസം ആനപ്പാറ-കാട്ടിക്കുളം- ബാവലി റോഡിന് സമീപത്ത് നിന്നായി റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചിരുന്നു

ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌ന വീണ്ടും ജനവാസ മേഖലയിലേക്ക്. കിലോമീറ്റളോളം സഞ്ചരിച്ച കാട്ടാന കബനി പുഴ മറികടന്നിട്ടുണ്ട്. ഇതോടെ, ജനവാസ മേഖലയായ പെരിക്കല്ലൂരിലാണ് ആന എത്തിയിരിക്കുന്നത്. ജനവാസ മേഖലയിൽ ആനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസമായി പിടി തരാതെ ദൗത്യസംഘത്തെ വട്ടം കറക്കുകയാണ് ബേലൂർ മഗ്‌ന.

കഴിഞ്ഞ ദിവസം ആനപ്പാറ-കാട്ടിക്കുളം- ബാവലി റോഡിന് സമീപത്ത് നിന്നായി റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ, കാട്ടാന കാടിറങ്ങാതിരുന്നത് ദൗത്യസംഘത്തെ ഏറെ വലച്ചു. ഇതിനിടെയാണ് ആന വീണ്ടും ജനവാസ മേഖലയിൽ എത്തിനിൽക്കുന്നത്. റേഡിയോ കോളറിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ദൗത്യസംഘം ആനയെ നിരീക്ഷിക്കുന്നത്. ഫെബ്രുവരി 11നാണ് വനം വകുപ്പ് അധികൃതരുടെയും വെറ്റിനറി ഡോക്ടർമാരുടെയും നേതൃത്വത്തിൽ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ആരംഭിച്ചത്.

Also Read: ശ്രേഷ്ടനും സംഹാരമൂര്‍ത്തിയുമായ ഭഗവാന്‍ ശിവന്റെ ജന്മ രഹസ്യം ഇതാണ് : പിന്നിലുള്ള കഥ

Share
Leave a Comment