തൃശൂര്‍: സംസ്ഥാനത്ത് സഹകരണ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് വീണ്ടും ആതമഹത്യ. വായ്പാ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് സഹകരണ ബാങ്ക് അധികൃതര്‍ നിരന്തര ഭീഷണിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. കല്ലംകുന്ന് സ്വദേശി അശോകന്‍ (51) ആണ് ആത്മഹത്യ ചെയ്തത്. ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ 14-നായിരുന്നു സംഭവം. സഹകരണ ബാങ്ക് അധികൃതര്‍ നിരന്തരമായി ഗൃഹനാഥനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പ്രതികരിച്ചു.
ആദ്യം കൃത്യമായി വായപ അടച്ചിരുന്നു. എന്നാല്‍ അടുത്തിടെയുള്ള കുറച്ച് അടവുകള്‍ മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും അശോകന്‍ കുറച്ചുകാലം മുമ്പ് 3,10000 രൂപ വായ്പയെടുത്തിരുന്നു. പിന്നാലെ വീട്ടിലേക്ക് ജപ്തി നോട്ടിസും അയച്ചു.
വീട് ജപ്തി ചെയ്യുമെന്നും ഇറക്കി വിടുമെന്നും അശോകനെ ഭീഷണിപ്പെടുത്തി. പിന്നാലെയാണ് അശോകന്‍ ആത്മഹത്യ ചെയ്തത്. അതിന് ശേഷവും ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ജപ്തിയുടെ കാര്യം അന്വേഷിച്ച് ബാങ്ക് അധികൃതരെ സമീപിച്ചപ്പോള്‍ മോശമായാണ് പെരുമാറിയതെന്നും കുടുംബം അറിയിച്ചു.
Post Your Comments