WayanadKeralaLatest NewsNews

ബേലൂർ മഗ്‌ന തിരികെ കർണാടകയിലേക്ക് മടങ്ങുന്നു, നിരീക്ഷണം ശക്തമാക്കി ദൗത്യസംഘം

കഴിഞ്ഞ രണ്ട് ദിവസമായി ബേലൂർ മഗ്‌ന കർണാടകയിലെ ഉൾക്കാടുകളിൽ തന്നെ തുടരുകയാണ്

കബനി പുഴ മുറിച്ചുകടന്ന ശേഷം ജനവാസ മേഖലയ്ക്ക് അടുത്തെത്തിയ ബേലൂർ മഗ്‌ന കർണാടക ലക്ഷ്യമാക്കി മടങ്ങുന്നതായി റിപ്പോർട്ട്. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. ഇന്ന് പുലർച്ചയോടെ ആന ജനവാസ മേഖലയായ പെരിക്കല്ലൂരിൽ എത്തിയിരുന്നു. നിലവിൽ, ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയിരിക്കുന്നത്. ആന പെരിക്കല്ലൂരിൽ എത്തിയതിനാൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ജനവാസ മേഖലയിൽ ആന ഉള്ളത് നേരിയ തോതിൽ ഭീതി പരത്തിയിരുന്നെങ്കിലും, തിരികെ വനമേഖലയിലേക്ക് പോയ ആശ്വാസത്തിലാണ് വനംവകുപ്പ് അധികൃതർ.

കഴിഞ്ഞ രണ്ട് ദിവസമായി ബേലൂർ മഗ്‌ന കർണാടകയിലെ ഉൾക്കാടുകളിൽ തന്നെ തുടരുകയാണ്. ചില സമയങ്ങളിൽ കേരള അതിർത്തിയിലേക്ക് മടങ്ങിവരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിൽ തന്നെയാണ്. ആന വനമേഖലയിൽ തന്നെ തുടരുന്നതിനാൽ മയക്കുവെടി വയ്ക്കുക എന്നത് ഏറെ ശ്രമകരമായിട്ടുണ്ട്. ഫെബ്രുവരി 11 മുതലാണ് മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങൾ ദൗത്യസംഘം ആരംഭിച്ചത്. അതേസമയം, പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയ്ക്കായുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. കൂടുകൾ സ്ഥാപിച്ച്, കെണിയൊരുക്കി കാത്തിരിക്കുന്നുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

Also Read: ‘അക്ബറും സീതയും അല്ല വിഷയം, ത്രിപുരയിലെ റാം എന്ന സിംഹത്തിന്റെ പേര് ബംഗാളിലെത്തിയപ്പോൾ എങ്ങനെ മാറി എന്നതാണ്’- കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button