KeralaLatest NewsNews

വന്യജീവി ആക്രമണം: നഷ്ടപരിഹാരം നൽകുന്നതിന് 13 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 32.9 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 13 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ പങ്കുവെച്ചിട്ടുണ്ട്. കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉൾപ്പെടെയുളള ജില്ലകളിൽ നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ് ഇക്കുറി കൂടുതൽ തുക അനുവദിച്ചിട്ടുള്ളത്.

നേരത്തെ 19.92 കോടി രൂപ ധനവകുപ്പ് നൽകിയിരുന്നു. വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷുറൻസ്, മൃഗസംരക്ഷണ ലഘൂകരണ മാർഗ്ഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാരണങ്ങൾക്കാണ് 19.9 കോടി രൂപ അനുവദിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 32.9 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Also Read: പോലീസുകാരന്‍ സ്റ്റേഷനില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി: ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button