KeralaLatest NewsNews

തൃശൂരില്‍ ‘ഭാരത് അരി’യുടെ വിതരണം പൊലീസ് തടഞ്ഞു

അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് വില്‍പ്പന പൊലീസ് തടഞ്ഞത്

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുല്ലശേരിയില്‍ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വില്‍പ്പന പൊലീസ് തടഞ്ഞത്. ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു.

Read Also: ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി പിൻവലിച്ച് കേന്ദ്രം: മൂന്ന് ലക്ഷം മെട്രിക് ടൺ ഉളളി കയറ്റുമതിയ്ക്ക് അനുമതി

സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി നേരത്തെതുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button