Latest NewsIndiaNews

14 വയസ് മാത്രം പ്രായമുള്ള ചെറുമകളെ 24 കാരന് വിവാഹം ചെയ്തു നല്‍കി: മുത്തശ്ശി അറസ്റ്റില്‍

ബെഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെ 24 കാരന് വിവാഹം ചെയ്തു നല്‍കിയ മുത്തശ്ശി അറസ്റ്റില്‍. കര്‍ണാടക ബെംഗളൂരുവിലെ സര്‍ജാപൂരിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി 15 നായിരുന്നു സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ സര്‍ജാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.

Read Also: തൃശൂരില്‍ ‘ഭാരത് അരി’യുടെ വിതരണം പൊലീസ് തടഞ്ഞു

എട്ടാം ക്ലാസുകാരിയെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് 24 കാരന് വിവാഹം ചെയ്തു നല്‍കിയത്. പെണ്‍കുട്ടിയുടെ മുത്തശ്ശിയും ഇവരുടെ മകനും മരുമകളും ചേര്‍ന്ന് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.

ഹലസിനകൈപുരയിലെ വിനോദ് കുമാര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. കൈവാരയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി, അമ്മായി, അമ്മാവന്‍, ചെക്കന്റെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. എട്ടാം ക്ലാസുകാരിയെ പൊലീസും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി.

മാതാപിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും വരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 366, ശൈശവ വിവാഹ നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button