Latest NewsKerala

എറണാകുളം കളക്ടറേറ്റിൽ തീപ്പിടിത്തം: ജി.എസ്.ടി. ഓഫീസ് ഭാഗികമായി കത്തിനശിച്ചു

കാക്കനാട് : എറണാകുളം കളക്ടറേറ്റിൽ തീപ്പിടിത്തം. രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ജി.എസ്.ടി. ഓഫീസിലാണ് തീ ഉയർന്നത്. ഫയലുകൾ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ടേബിൾ ഫാൻ, കംപ്യൂട്ടർ മോണിറ്റർ എന്നിവ കത്തിനശിച്ചു. ഭിത്തിയിൽ ഒട്ടിച്ചിരുന്ന മരത്തിന്റെ പാനലും കത്തി ചാരമായി. കളക്ടറേറ്റ് സുരക്ഷാ ജീവനക്കാരും പിന്നാലെ അഗ്നിരക്ഷാസേനയും പാഞ്ഞെത്തി തീ പൂർണമായും അണച്ചതിനാൽ മറ്റ് ഓഫീസുകളിലേക്ക് പടർന്നില്ല.

ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഡ്യൂട്ടിക്ക് കളക്ടറേറ്റിലെത്തിയ ഡ്രൈവർ ടി.എസ്. ബിജുവാണ് രണ്ടാംനിലയിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ച ശേഷം കളക്ടറേറ്റിലെ സുരക്ഷാ ജീവനക്കാർ ഫയർ എക്സ്റ്റിങ്ക്വിഷർ ഉപയോഗിച്ച് ആളിപ്പടരുന്ന തീ അണയ്ക്കാൻ ശ്രമം തുടങ്ങി. ശനിയാഴ്ച ജി.എസ്.ടി. ഓഫീസ് പൂട്ടിപ്പോയ ജീവനക്കാർ സ്വിച്ചുകൾ ഒന്നും കൃത്യമായി ഓഫാക്കിയിരുന്നില്ലെന്ന് അഗ്നിരക്ഷാ സേനയുടെ പരിശോധനയിൽ കണ്ടെത്തി.

ഇതിലേതെങ്കിലും പ്ലഗ്ഗിനുള്ളിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്തെ ഓഫീസ് മുറിയിലെ പരിശോധനയിൽ ഇവരും സ്വിച്ചുകൾ ഓഫാക്കിയിട്ടില്ലെന്നും എ.സി. വരെ പ്രവർത്തിക്കുകയായിരുന്നുവെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.ചെറിയ ഒരു ഹാൾ മാതൃകയിലുള്ള ജി.എസ്.ടി. ഓഫീസിലെ മേശയ്ക്ക് മുകളിൽ സൂക്ഷിച്ചിരുന്ന ഏതാനും ഫയലുകളും മറ്റ് രേഖകളും കത്തി നശിച്ചിട്ടുണ്ട്. അതേസമയം, പ്രധാന കംപ്യൂട്ടറുകളും ഫയലുകളും സുരക്ഷിതമാണന്ന് അധികൃതർ പറയുന്നു. തീപ്പിടിത്തത്തിൽ മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button