Latest NewsNewsIndia

വായു ശക്തി 2024: ആകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന

ഇക്കുറി 120-ലധികം വിമാനങ്ങളാണ് പ്രകടനത്തിൽ പങ്കെടുത്തത്

ജയ്പൂർ: വായു ശക്തി-2024-ൽ കരുത്തറിയിച്ച് ഇന്ത്യൻ വ്യോമസേന. പൊഖ്റാനിൽ രാവും പകലും നീണ്ടുനിന്ന അഭ്യാസപ്രകടനങ്ങൾ വ്യോമസേനയുടെ ശക്തിയുടെ പ്രകടനമായി മാറിയിരിക്കുകയാണ്. ഇക്കുറി 120-ലധികം വിമാനങ്ങളാണ് പ്രകടനത്തിൽ പങ്കെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളും ഹെലികോപ്റ്ററുകളും ഏറെ ശ്രദ്ധയാകർഷിച്ചു. ലൈറ്റ് ബോംബ് എയർക്രാഫ്റ്റായ തേജസ്, പ്രചന്ദ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്റർ, സമർ ആകാശ്, തുടങ്ങിയ സംവിധാനങ്ങളാണ് പ്രകടനത്തിൽ നിന്നും ഏറെ വേറിട്ട് നിന്നവ.

പ്രകടനത്തിൽ മികച്ച ആക്രമണശേഷിയുള്ള ഉപകരണങ്ങളും യുദ്ധ സംവിധാനങ്ങളും പരിചയപ്പെടുത്തി. വെടികോപ്പുകളും മറ്റും സൂക്ഷിച്ചിരുന്ന ഭീമാകാരമായ കുഴി തകർത്താണ് ജാഗ്വാർ വിമാനങ്ങൾ ശ്രദ്ധ നേടിയെടുത്തത്. അതേസമയം, സുഖോയ്-30 വിമാനം താഴ്ന്ന നിലയിലുള്ള പാലം തകർക്കുന്നതിലാണ് കഴിവ് തെളിയിച്ചിരിക്കുന്നത്.

Also Read: യാത്ര ഫലപ്രദമാകാൻ ഈ ശിവസ്തോത്രം ജപിച്ചോളൂ ,കാര്യസിദ്ധി ഫലം

ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് തേജസ്, പ്രചണ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ തുടങ്ങി തദ്ദേശീയമായി വികസിപ്പിച്ച നിരവധി സംവിധാനങ്ങളും പ്രകടനത്തിൽ മുന്നിട്ടുനിന്നു. മൂന്ന് വർഷത്തിൽ ഒരിക്കലാണ് വ്യോമസേനയുടെ നേതൃത്വത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്താറുള്ളത്. 1954-ലാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button