
മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ യുവാവിന്റെ അതിക്രമം. ഭഗവതിയുടെ ശ്രീകോവിലായ മാതൃശാലയ്ക്കകത്ത് പ്രവേശിച്ച് ഭഗവതി വിഗ്രഹത്തില്‍ ചാർത്തിയിരുന്ന ആഭരണങ്ങള്‍ വലിച്ചെടുത്ത് കഴുത്തിലിടുകയും വിളക്കുകള്‍ വലിച്ചെറിയുകയും ശ്രീകോവിലിനുള്ളിലെ ശൂലവും വാളും എടുത്ത് കിഴക്കോട്ട് തിരിഞ്ഞിരിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
ക്ഷേത്രദർശനത്തിനെത്തിയ യുവാവാണ് പ്രേശ്നങ്ങൾ ഉണ്ടാക്കിയത്. ഇയാള്‍ ശരീരമാസകലം എണ്ണ പുരട്ടിയിരുന്നു. ഇയാളെ ശ്രീകോവില്‍നിന്ന് പുറത്തേക്ക് മാറ്റാനായി കീഴ്ശാന്തിമാരും അടികളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കുറച്ച് യുവാക്കള്‍ എത്തി തന്ത്രിയുടെ സമ്മതപ്രകാരം ശ്രീകോവിനുള്ളില്‍ കയറി അക്രമിയെ ബലംപ്രയോഗിച്ച് പുറത്ത് എത്തിച്ചു. ശേഷം കയറുകൊണ്ട് ബന്ധിച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
Post Your Comments