ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹച്ചടങ്ങിനെത്തിയ അതിഥികള്‍ക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകള്‍ അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
Read Also: ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തി സിപിഎം നേതാവ്: ദൃശ്യങ്ങൾ പുറത്ത്
ഹോട്ടലിന്റെ ഗാര്‍ഡനില്‍ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് തേനീച്ചകള്‍ കൂട്ടമായി എത്തിയത്. ഇതേ ഹോട്ടലിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന തേനീച്ചക്കൂട്ടില്‍ നിന്നാണ് ഇവ കൂട്ടമായി ആക്രമിക്കാനെത്തിയത്.
തേനീച്ചകള്‍ ആക്രമിക്കാനെത്തിയതോടെ അതിഥികള്‍ പരിഭ്രാന്തരായി ഓടി. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ചിലര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നോ എന്ന പരിശോധനയിലാണ് നിലവില്‍ അധികൃതര്‍.
Post Your Comments