കേരളത്തിന്റെ ഉൾനാടൻ ഗ്രാമീണ മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്താനൊരുങ്ങി റിലയൻസ് ജിയോ. സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളിൽ ജിയോ എയർ ഫൈബർ സേവനങ്ങൾ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. നിലവിൽ, പാറശാല, കോന്നി, എരുമേലി, കുമളി, പീരുമേട്, മൂന്നാർ, അകളി, വണ്ടൂർ, നിലമ്പൂർ, മേപ്പാടി, പുൽപ്പള്ളി, ബദിയടുക്ക, നീലേശ്വരം, ഭീമനടി തുടങ്ങിയ ഉൾനാടൻ പ്രദേശങ്ങളിൽ ജിയോയുടെ അത്യാധുനിക എയർ ഫൈബർ സേവനം എത്തിയിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലേക്ക് കൂടി ഇവ ഉടൻ വ്യാപിപ്പിക്കുന്നതാണ്.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ജിയോ ഫൈബർ സേവനം എത്തിയത്. പിന്നീട് കഴിഞ്ഞ മാസം മുഴുവൻ ജില്ലകളിലും ഈ സേവനം എത്തിക്കുകയായിരുന്നു. ജിയോ എയർ ഫൈബർ പ്ലാനിൽ 599 റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. ഇതിന് പുറമേ, 899 രൂപയ്ക്കും, 1199 രൂപയ്ക്കും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രൈം ഉൾപ്പെടെ 16 ഒടിടി പ്ലാറ്റ്ഫോമുകൾ ലഭിക്കുന്നതാണ്. ജിയോ.കോം എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്ലാനുകളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
Leave a Comment