Latest NewsIndiaNews

ആദ്യം വിഷം നൽകി, പിന്നീട് വെടിവെച്ച് കൊന്നു: അജ്ഞാതരായ ആക്രമികൾ ഒറ്റയടിക്ക് കൊലപ്പെടുത്തിയത് 21 തെരുവ് നായകളെ

മൃഗസംരക്ഷണ വകുപ്പ് നടത്തിയ പോസ്റ്റുമാർട്ടത്തിലാണ് കൊലപാതകത്തിന്റെ ഭീകരത പുറത്തുവന്നത്

അമരാവതി: ഇരുട്ടിന്റെ മറവിൽ തെരുവുനായകളെ ഒന്നടങ്കം കൊന്നൊടുക്കി അജ്ഞാതരായ ആക്രമികൾ. ആന്ധ്രപ്രദേശിലെ മഹബൂബ് നഗർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മുഖംമൂടി ധരിച്ച ആക്രമിസംഘം 21 നായകളെ ഒന്നടങ്കം കൊന്നൊടുക്കുകയായിരുന്നു. സംഭവത്തിൽ നിരവധി നായകൾക്ക് പരിക്കേറ്റിട്ടുണ്ട്. ആദ്യം നായകൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൃഗസംരക്ഷണ വകുപ്പ് നടത്തിയ പോസ്റ്റുമാർട്ടത്തിലാണ് കൊലപാതകത്തിന്റെ ഭീകരത പുറത്തുവന്നത്. വിഷം നൽകിയ ശേഷം ഉടൻ തന്നെ വെടിവെച്ചതാണ് 21 നായകളുടെയും മരണകാരണം. പ്രാദേശികമായി നിർമ്മിച്ച തോക്കാണ് ആക്രമി സംഘം ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു ക്രൂരതയ്ക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കൂടാതെ, സംഭവ സ്ഥലത്ത് നിന്നും ലഭിച്ച വെടിയുണ്ടകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Also Read: കർഷക പ്രക്ഷോഭം: ഹരിയാനയിലെ 7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button