KeralaLatest NewsNews

ബേലൂർ മഖ്നയെ ഇനി പിടിച്ചാൽ കിട്ടില്ല? കേരളം കടന്ന് നാഗർഹോളയിലെത്തി, ദൗത്യം പ്രതിസന്ധിയിൽ

വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്‍റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ. ആന കേരളം കടന്ന് നാഗർഹോളയിലെത്തിയതായി റിപ്പോർട്ട്. വനംവകുപ്പ് അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അറിയിച്ചു. വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആനയുടെ സ്ഥാനം. ആനയിപ്പോൾ സഞ്ചരിക്കുന്നത് കർണാടക വനത്തിന്റെ കൂടുതൽ ഉൾവശത്തേക്കാണ്. കർണാടക വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ടെങ്കിലും ഇന്ന് പകൽ ആന തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് നിഗമനം. രാത്രിയോടെ ആന തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന് പ്രതീക്ഷ.

വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം എട്ടാം ദിവസത്തിലേക്ക് കടന്നെങ്കിലും നിരാശയാണ് ഫലം.കഴിഞ്ഞ ദിവസങ്ങളിലായി ആനയെ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ, അതിവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. ആനയുടെ സിഗ്നൽ ഇടയ്ക്ക് നഷ്ടപ്പെടുന്നത് ദൗത്യത്തിന് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. തിരച്ചിലിനിടെ കുങ്കിയാനകൾക്ക് നേരെ ആന തിരിഞ്ഞിരുന്നു.

വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ഇതിനകം തന്നെ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 200 അംഗ കേരള ദൗത്യസംഘവും, 25 അംഗ കർണാടക വനപാലക സംഘവും ഉൾപ്പെടെ 225 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഇതിനുപുറമേ, കുങ്കിയാനകളുടെയും, ഡ്രോൺ ക്യാമറകളുടെയും സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ദൗത്യസംഘത്തിനോടൊപ്പം മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. അരുൺ സക്കറിയ ചേർന്നിരുന്നു. ജനവാസ മേഖലയിൽ ആന ഇറങ്ങി ഒരാഴ്ച പിന്നിട്ടിട്ടും മയക്കുവെടി വയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് വയനാട്ടിൽ നിന്നും ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button