Latest NewsNewsIndia

ഓരോ വർഷവും 55,000 രൂപ വീതം ഒരു കുടുംബത്തിന്റെ കൈകളിലെത്തും; വിശദവിവരം

നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസക്കാലം മാത്രം അവശേഷിക്കവേ കർണാടകയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ജനക്ഷേമ ബജറ്റ് അവതരിപ്പിച്ചിരുന്നു. മൂന്നേകാൽ മണിക്കൂറോളം നീണ്ടുനിന്ന സംസ്ഥാന ബജറ്റിൽ വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായുള്ള നീക്കിയിരുപ്പിൽ വൻ തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു. കോൺഗ്രസ് ഏറെ പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനമാണ് കർണാടക.

മൊത്തം 3.71 ലക്ഷം കോടി രൂപയുടെ ബജറ്റിൽ 1,20,373 കോടി രൂപയും സാമൂഹ്യക്ഷേമ പദ്ധതികൾക്കായാണ് സിദ്ധരാമയ്യ നീക്കിവെച്ചിരിക്കുന്നു എന്നത് ശ്രദ്ധേയം. ഇത് ജനങ്ങളെ ആകർഷിച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷക്കാലയളവിൽ ജനങ്ങളുടെ കൈകളിലേക്ക് വിവിധ പദ്ധതികളിലൂടെ 52,000 കോടി രൂപ വിതരണം ചെയ്യുമെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വ്യക്തമാക്കുന്നു. ശക്തി, ഗൃഹജ്യോതി, ഗൃഹലക്ഷ്മി, യുവനിധി, അന്നഭാഗ്യ എന്നിങ്ങനെ സർക്കാർ ഉറപ്പു നൽകിയിട്ടുള്ള അഞ്ച് ക്ഷേമ പദ്ധതികളിലൂടെയാണ് ഇത്രയും പണം ജനങ്ങളിലേക്ക് അടുത്ത സാമ്പത്തിക വർഷ കാലയളവിനിടെ എത്തിച്ചേരാൻ പോകുന്നത്.

ഗൃഹലക്ഷ്മി പദ്ധതിയിൽ കുടുംബനാഥയായ വനിതയ്ക്ക് പ്രതിമാസം 2,000 രൂപ വീതമാണ് ലഭിക്കുക. 025 സാമ്പത്തിക വർഷ കാലയളവിൽ സ്ത്രീ സൗഹൃദ പദ്ധതികൾക്കുവേണ്ടി മൊത്തം 86,423 കോടിയാണ് ഇത്തവണത്തെ കർണാടക സർക്കാരിന്റെ ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്. ശരാശരി 50,000 രൂപ മുതൽ 55,000 രൂപ വരെ അർഹരായ ഒരു കുടുംബത്തിലേക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ എല്ലാ വർഷം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button