KottayamLatest NewsKerala

ഇൻസ്റ്റഗ്രാം ഇരകളായി പീഡിപ്പിക്കപ്പെട്ടവരെല്ലാം 15നും 17നുമിടയിലുള്ളവർ: പോക്സോ കേസുകൾ കുതിച്ചുയരുന്നത് കോട്ടയം ജില്ലയിൽ

കോട്ടയം: കോട്ടയം ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്. പത്തു വർഷത്തിനിടെ ജില്ലയിലെ പോക്സോ കേസുകളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്തത് 1490 പോക്‌സോ കേസുകളാണ്. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ 2013ൽ പതിനൊന്നാം സ്ഥാനത്തായിരുന്ന കോട്ടയം കഴിഞ്ഞ വർഷം എട്ടാമതായി.

2014ൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 67 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, 2023 ൽ അത് 251 ആയി. 2015ൽ 71കേസുകളും 2016ൽ 112 കേസുകളും 2017ൽ 145 കേസുകളും 2018ൽ 157 കേസുകളും 2019ൽ 195 കേസുകളും 2020ൽ 132 കേസുകളും 2021ൽ 168 കേസുകളും 2022ൽ 192 കേസുകളുമാണ് കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. പാലാ, എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകൾ കൂടുതൽ. കഴിഞ്ഞ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏറെയും ഇൻസ്റ്റഗ്രാം പരിചയത്തിൽ നിന്ന് തുടങ്ങിയതാണെന്ന് പൊലീസ് പറയുന്നു.

റിപ്പോർട്ട് ചെയ്യുന്ന പോക്‌സോ കേസുകളിൽ എൺപത് ശതമാനത്തിന് മുകളിലും മൊബൈൽ ഫോണാണ് വില്ലൻ. പത്ത്, ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് കൂടുതലും ചൂഷണത്തിനിരയായത്.15നും 17നും വയസിനിടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെല്ലാം ഇൻസ്റ്റഗ്രാമിന്റെ ഇരകളാണ്. റീൽസ് ചെയ്ത് മറ്റും ഇൻസ്റ്റഗ്രാമിൽ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്തവരുലേറെയും. പരിചയം നടിച്ചെത്തിയവരിൽ ഭൂരിഭാഗവും അന്യജില്ലക്കാരാണ്.

വീടുകൾ പോലും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വേദികളാകുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. അയൽവാസികളും അടുത്ത ബന്ധുക്കളുമാണ് പ്രതികളിലേറെയും. ജോലിക്കാരായ മാതാപിതാക്കൾ വീട്ടിൽ നിന്ന് പോകുമ്പോൾ ഒറ്റയ്ക്കാകുന്ന കുട്ടികൾക്ക് നേരെയാണ് അതിക്രമം. ആൺകുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button