Latest NewsKeralaNews

സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം: അരിയും ഗോതമ്പും കത്തിനശിച്ചു

പാലക്കാട്: സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം. പാലാക്കാടാണ് സംഭവം. കുന്നംകുളം പട്ടാമ്പി റോഡിൽ ഇന്ന് 3 മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. അരിയും ഗോതമ്പും ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു. ചാക്കുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തി നശിച്ചത്.

അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അതേസമയം, സപ്ലൈകോ വഴി വിറ്റഴിക്കുന്ന സബ്‌സിഡി ഇനങ്ങളുടെ വില സർക്കാർ വർദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഇതോടെ, വില വർദ്ധനവ് പ്രാബല്യത്തിലാകും.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വിലയാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സബ്‌സിഡി ഇനങ്ങളുടെ വിലയാണ് ഉയർത്തിയിട്ടുള്ളത്. നിലവിൽ, 13 ഇനങ്ങൾക്കും 55 ശതമാനം സബ്‌സിഡിയാണ് നൽകിയിരുന്നത്. ഇത് 35 ശതമാനമാക്കി കുറച്ചുകൊണ്ടാണ് പുതുക്കിയ വില വിവരപ്പട്ടിക പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ 8 വർഷത്തിനു ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button