കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങി ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അനിൽ അനുയോജ്യമായിരിക്കുമെന്നാണ് പർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കുറച്ചുനാളായി ജില്ലയിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് അനിൽ ആന്റണി.
എറണാകുളം മണ്ഡലത്തേക്കാള്‍, ജില്ലയുടെ കിഴക്കന്‍മേഖല ഉള്‍പ്പെടുന്ന ചാലക്കുടിയായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നു കരുതുന്ന നേതാക്കളുമുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപി വരുമ്പോള്‍ സാമുദായിക സന്തുലനത്തിനായി ചാലക്കുടിയില്‍ ക്രൈസ്തവസമുദായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് 15 ശതമാനത്തോളം വോട്ടുകള്‍ നേടിയിരുന്നു.
അതേസമയം, ആലപ്പുഴയില്‍ ക്രൈസ്തവവോട്ടുകളുടെ ഏകീകരണത്തിന് അനിലിനു സാധിക്കുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതാണ് കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Post Your Comments