Latest NewsIndia

എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണം തള്ളാതെ ഫറൂഖ് അബ്ദുള്ള, ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിൽ മത്സരിക്കില്ല’

ന്യൂഡൽഹി: ജമ്മു കശ്മീരിൽ പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി ഫറൂഖ് അബ്ദുള്ളയുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. കോൺഗ്രസ്- നാഷണൽ കോൺഫറസ് ചർച്ച പരാജയമാണെന്ന് പറഞ്ഞ ഫറൂഖ് അബ്ദുള്ള എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണങ്ങളെ തള്ളിയില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും നിരവധി തിരിച്ചടികളാണ് ഇന്ത്യ സഖ്യത്തിനേൽക്കുന്നത്. എൻഡിഎക്കൊപ്പം നിതീഷ് കുമാർ പോയപ്പോൾ നിസ്സഹകരണ നിലപാടിലാണ് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. ‘ചർച്ചകൾ നടക്കുകയാണ്. ഓരോ പാർട്ടിക്കും അവരുടേതായ പരിമിതികളുണ്ട്. നാഷണൽ കോൺഫറൻസും പിഡിപിയും ഇന്ത്യാ ബ്ലോക്കിൻ്റെ ഭാഗമാണ്, അത് തുടരുമെന്നും’ കോൺ​ഗ്രസ് എംപി ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാഹുൽ ​ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ അസമിൽ കോൺ​ഗ്രസ് വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അസമിലെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി.

പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റും നോർത്ത് കരിംഗഞ്ചിൽ നിന്നുള്ള എംഎൽഎയുമായ കമലാഖ്യദേ പുർകയസ്ത ബുധനാഴ്ച തൻ്റെ സ്ഥാനം രാജിവച്ച് ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ മംഗൽദോയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബസന്ത ദാസും ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button