KeralaLatest NewsNews

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയം: കേന്ദ്രസർക്കാരുമായുള്ള ചർച്ച ഇന്ന് നടക്കും

സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തുന്നത്

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ കേന്ദ്രസർക്കാരും കേരളവും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ചർച്ചകൾക്കായി ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഡൽഹിയിൽ എത്തിയിട്ടുണ്ട്. സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തുന്നത്.

ധനമന്ത്രിക്ക് പുറമേ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് കേന്ദ്രവുമായി ചർച്ച നടത്തുക. കടമെടുപ്പ് പരിധി സംബന്ധിച്ച തർക്കം പരിഹരിക്കാനായി കേരളവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചർച്ച.

Also Read: ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം: 4 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചിനെയാണ് അറ്റോണി ജനറൽ ആർ.വെങ്കിടരമണി ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ കേരള സർക്കാരും കേന്ദ്രവും തമ്മിൽ നേരിട്ടുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്തിക്കൂടെയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളോടും ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button