![](/wp-content/uploads/2024/02/wayanad.gif)
മാനന്തവാടി: വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാത്രികളില്‍ ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടികളിലുണ്ടാകുന്ന ഒച്ചയും ബഹളവും വന്യമൃഗങ്ങളെ അസ്വസ്ഥരാക്കുകയും ആകര്‍ഷിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാത്രി വൈകിയുള്ള ഡിജെ പാര്‍ട്ടികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
റിസോര്‍ട്ടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു റിസോര്‍ട്ടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം.
Post Your Comments