ന്യൂഡല്‍ഹി: കേന്ദ്രവുമായുള്ള മൂന്നാമത്തെ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചാബിലെ റെയില്‍പാളം തടഞ്ഞ് കര്‍ഷകര്‍. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഹരിയാന സര്‍ക്കാര്‍ ഫെബ്രുവരി 16 രാത്രി വരെ പഞ്ചാബിന്റെ അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രതിജ്ഞയെടുക്കുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനിടെ കേന്ദ്രവുമായി കര്‍ഷക നേതാക്കള്‍ മൂന്നാം വട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്.
Read Also: ക്യാപ്ഷൻ നൽകാൻ ഇനി ഗൂഗിളിൽ തിരയേണ്ട! ‘റൈറ്റ് വിത്ത് എഐ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം എത്തുന്നു
കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവര്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി കൂടിക്കാഴ്ച നടത്തും.
ഇരുപക്ഷവും തമ്മില്‍ മുമ്പ് നടത്തിയ കൂടിക്കാഴ്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഫെബ്രുവരി 13 ചൊവ്വാഴ്ച പ്രതിഷേധ മാര്‍ച്ച് ആരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
Post Your Comments