സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ് 5,700 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. നിലവിൽ, ഫെബ്രുവരി മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.
ആഗോള തലത്തിലും സ്വർണവില കനത്ത ഇടിവിലാണ്. നിലവിൽ, നിർണായക നിലവാരമായ 2000 ഡോളറിന് താഴേക്ക് സ്വർണവില പതിച്ചിട്ടുണ്ട്. ട്രോയ് ഔൺസിന് 26.48 ഡോളർ ഇടിഞ്ഞ്, 1992.51 ഡോളർ എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. ആഗോള വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. യുഎസ് വിപണിയിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് സ്വർണവില ഇടിയാൻ കാരണമായത്.
Also Read: ഇന്ത്യൻ നിരത്തുകൾ കീഴടക്കി പാസഞ്ചർ വാഹനങ്ങൾ, ഇക്കുറി റെക്കോർഡ് വിൽപ്പന
Post Your Comments