മുംബൈ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ എത്തുന്ന അദ്ദേഹം നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി അവസാനഘട്ട ഒരുക്കത്തിലാണ് ബിഎംസി, എംഎംആർഡിഎ അധികൃതർ. ഇക്കുറി ബിഎംസിയുടെ രണ്ട് പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
പടിഞ്ഞാറൻ, കിഴക്കൻ പ്രാന്ത പ്രദേശങ്ങൾക്കിടയിൽ ഉള്ള യാത്രാസമയം ഒരു മണിക്കൂറാക്കി കുറയ്ക്കാൻ സഹായിക്കുന്ന ഗോരേഗാവ്-മുലുന്ദ് ലിങ്ക് റോഡിന്റെ ഇരട്ട തുരങ്കങ്ങളുടെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി നിർവഹിക്കുന്നതാണ്. കൂടാതെ, ആരെ-ബികെസി മധ്യേയുള്ള മെട്രോ-3 ഇടനാഴിയുടെ ഒന്നാംഘട്ട പരീക്ഷണ ഓട്ടവും ഫ്ലാഗ് ഓഫ് ചെയ്യും. ഈ വർഷം മെയ് മാസത്തോടെ മെട്രോ-3 ഇടനാഴി പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നതാണ്.
ഗോഡ്‌ബന്ദർ റോഡിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന താനെ-ബോറിവ്‌ലി ഇരട്ട തുരങ്കങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നിലവിൽ, മുംബൈ പോലീസിന്റെയും ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥരുടെയും സംഘം തീരദേശ റോഡിന്റെ വോർളി-മറൈൻ ഡ്രൈവ് വിഭാഗം സന്ദർശിച്ചിട്ടുണ്ട്. ഇവിടെ ഒന്നാംഘട്ട ജോലികൾ പുരോഗമിക്കുകയാണ്. പെയിന്റിംഗ്, സൈനേജുകൾ തുടങ്ങിയ അവസാനഘട്ട പണികൾ മാത്രമാണ് ഇനി ശേഷിക്കുന്നത്.
Post Your Comments