Latest NewsKeralaNews

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ തീപിടുത്തം, സംഭവം ആലുവ സ്റ്റേഷനിൽ എത്തിയപ്പോൾ

ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം

എറണാകുളം: നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ ശക്തമായ തീയും പുകയും രൂപപ്പെട്ടു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടപ്പോഴാണ് പാൻട്രി കാറിന് താഴെ നിന്നും പരിഭ്രാന്തി പരത്തുന്ന തരത്തിൽ തീയും പുകയും രൂപപ്പെട്ടത്. ശക്തമായ പുകയോടെയാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. തുടർന്നാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്.

റെയിൽവേ പോലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ചേർന്ന് തീ അണച്ചു. ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിലെ മധ്യ ഭാഗത്തായാണ് പാൻട്രി കാർ സ്ഥിതി ചെയ്യുന്നത്. തീയും പുകയും ശമിച്ച ശേഷം റെയിൽവേ അധികൃതർ പരിശോധന നടത്തി. അരമണിക്കൂറിലധികം സ്റ്റേഷനിൽ പിടിച്ചിട്ട ശേഷമാണ് നേത്രാവതി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചത്.

Also Read: അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്, ഏഴ് ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം: അവസാന തിയതി മാര്‍ച്ച് 21

shortlink

Related Articles

Post Your Comments

Related Articles


Back to top button