MollywoodLatest NewsKeralaNewsEntertainment

‘മികച്ച ഉദ്ഘാടക അവാർഡ് ഹണി റോസ് തൂക്കി!’ പോസ്റ്റ് വൈറൽ

ഇതാണ് വൈബ് എന്നാണ് ഏവരും പറയുന്നത്.

സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ താരമാണ് ഹണിറോസ്. തുടരെയുള്ള ഉദ്ഘാടനങ്ങൾ കാരണമായിരുന്നു ട്രോളുകൾ. ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെല്ലാം വളരെ ലാഘവത്തോടെ എടുക്കുന്ന ഹണി ഇപ്പോൾ പങ്കുവച്ചൊരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറി ശ്രദ്ധ നേടുകയാണ്.

തനിക്കെതിരെയുള്ള ഒരു ട്രോൾ ആണ് ഹണി റോസ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കൊടുത്തിരിക്കുന്നത്. ഉബൈദ് ഇബ്രാഹിം ആണ് ഈ ട്രോൾ വീഡിയോയ്ക്ക് പിന്നിൽ ഇതിന്റെ ലിങ്ക് സഹിതമാണ് ഹണി ഷെയർ ചെയ്തത്.

READ ALSO: യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം,’അഹ്‌ലന്‍ മോദി’ക്കായി കാത്ത് പ്രവാസി സമൂഹം

‘മികച്ച ഉദ്ഘാടക അവാർഡ് ഹണി റോസ് തൂക്കി!’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരായ ട്രോളിനെ വളരെ രസകരമായി എടുത്ത നടിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ഇതാണ് വൈബ് എന്നാണ് ഏവരും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button