Latest NewsIndiaNews

പ്രധാനമന്ത്രി കൗശൽ കേന്ദ്ര: സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സ്കിൽ ഇന്ത്യ മിഷന് കീഴിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കൗശൽ കേന്ദ്ര

തിരുവനന്തപുരം: പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം. സിസിടിവി ടെക്നീഷ്യൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, എഐ ഡാറ്റ എൻജിനീയർ, കമ്പ്യൂട്ടർ വർക്കിംഗ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാൻ സാധിക്കുക. താൽപ്പര്യമുള്ളവർ ഫെബ്രുവരി 29-ന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കണം.

സ്കിൽ ഇന്ത്യ മിഷന് കീഴിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കൗശൽ കേന്ദ്ര. രാജ്യത്തെ മുഴുവൻ ജില്ലകളിലും നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിവിധ കോഴ്സുകളാണ് ഈ പദ്ധതിക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്നത്. തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്, യുവതലമുറയ്ക്കിടയിൽ നൈപുണ്യ വികസനം വളർത്തിയെടുക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഈ കോഴ്സുകൾ പഠിക്കുന്നത് വഴി വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടാനാകും. വിശദവിവരങ്ങൾക്കായി 8089292550, 6238722454 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവ് എടുത്ത് പറഞ്ഞ് നടന്‍ ശരത് കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button