KeralaLatest NewsNews

തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനം: അടിമുടി ദുരൂഹത, ഇരു വിഭാഗങ്ങളും വെടിക്കെട്ടിനെ കണ്ടത് വാശിയേറിയ മത്സരമായി

കൊച്ചി:തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനത്തില്‍ അടിമുടി ദുരൂഹത. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് ജനസാന്ദ്രതയേറിയ പ്രദേശത്ത് വെടിക്കെട്ടിനായി ഉഗ്രസ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത്. കരിമരുന്ന് പ്രയോഗത്തിനായി ഉത്സവഭാരവാഹികള്‍ യാതൊരനുമതിയും തേടിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതോടെ വടക്കുംഭാഗം കരയോഗത്തിനെതിരെ നാട്ടുകാരും രംഗത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതിയകാവ് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു തെക്കും ഭാഗത്തിന്റെ വെടിക്കെട്ട് നടന്നത്. യാതൊരുനുമതിയുമില്ലാതെ നടത്തിയ വെടിക്കെട്ടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതറഞ്ഞിട്ടും വാശിപ്പുറത്ത് തെക്കുഭാഗത്തെ മറികടക്കണമെന്ന ചിന്തയോടെയാണ് വടക്കുംഭാഗം വെടിക്കെട്ടിനായി സ്‌ഫോടകവസ്തുകള്‍ എത്തിച്ചതെന്നാണ് ആക്ഷേപം.

Read Also: തൃപ്പൂണ്ണിത്തുറ സ്‌ഫോടനം: വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം

കരിമരുന്ന് പ്രയോഗത്തിന് മുന്‍പ് നേടേണ്ട അനുമതികളോ പരിശോധനകളോ ഒന്നും പൂര്‍ത്തിയാക്കിയില്ലെന്നും സ്‌ഫോടക വസ്തുക്കളെത്തിക്കാന്‍ അനുമതി തേടിയിട്ടില്ലെന്നുമാണ് ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് വ്യക്തമാക്കിയത്. കരിമരുന്ന് പ്രയോഗത്തിനായി ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ നാല് പാടും വീടുള്ള സ്ഥലത്ത് ഇറക്കുന്നതിനെ കുറിച്ച് ഫയര്‍ ഫോഴ്‌സിനും അറിവില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button