Latest NewsKerala

കൊച്ചിയില്‍ ബാറിൽ വെടിവെപ്പ്, 2 ജീവനക്കാർക്ക് വെടിയേറ്റു, ഒരാളുടെ നില ​ഗുരുതരം

കൊച്ചി: കത്രിക്കടവിലെ ഇടശേരി ബാറില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12-മണിക്കായിരുന്നു സംഭവം. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ആക്രമണത്തില്‍ ബാര്‍ മാനേജര്‍ ജിതിന് ക്രൂരമായി മര്‍ദനമേറ്റു.

രാത്രിയോടെ ബാറിലെത്തിയ സംഘം മാനേജരെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തി. അക്രമി സംഘത്തെ തടയാന്‍ ശ്രമിക്കവെയാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോ​ഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം.

ആക്രമണത്തിന് ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button