കോഴിക്കോട് : പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആനക്കാംപൊയിൽ സ്വദേശിനിയായ ജിനു കല്ലടയിൽ, സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി ടോംസി ചീരാങ്കുഴി എന്നിവരാണ് അറസ്റ്റിൽ ആയിട്ടുള്ളത്.
ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആൺ സുഹൃത്തായ ടോമിനൊപ്പം ആണ് ജിനു പോയതെന്ന് കണ്ടെത്തിയത്. പത്തും പതിനാലും പതിനാറും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു സുഹൃത്തിനൊപ്പം പോയത്.
ഇതിനിടെ തന്നെ മകൻ ടോമിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പിതാവും കോടഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ ഉണ്ടെന്ന് കണ്ടെത്തി.
തുടർന്ന് പോലീസ് ഇവിടെയെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐപിസി 317 പ്രകാരവുമാണ് ഇരുവർക്കും എതിരെ കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Leave a Comment