
കൊച്ചി: മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ. രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു. ഇതിനെ വിമര്‍ശിച്ച കോടതി അന്വേഷണത്തില്‍ ആശങ്ക എന്തിനെന്നും തടയാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
Read Also; ബസും കാറും കൂട്ടിയിടിച്ചു കത്തി: അഞ്ചുപേര്‍ വെന്തുമരിച്ചു
കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്നും കെഎസ്ഐഡിസി ഉദ്ദേശശുദ്ധി വ്യക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണം നടക്കുന്നത് കെഎസ്ഐഡിസിക്കും നല്ലതല്ലേയെന്ന് കോടതി ചോദിച്ചു.
തങ്ങള്‍ക്ക് പണമൊന്നും കിട്ടിയിട്ടില്ലെന്നും സിഎംആര്‍എല്ലും എക്സാലോജികും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് അറിഞ്ഞപ്പോള്‍, സിഎംആര്‍എല്ലിനോട് വിശദീകരണം ആരാഞ്ഞിരുന്നതായി കെഎസ്ഐഡിസി കോടതിയെ അറിയിച്ചു.
Post Your Comments