കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ മുടവൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ എത്തിയത് KL51B2194 നമ്പർ ഫോർഡ് ഫിഗോ കാറികാറിലാണെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് ബാറില്‍ വെടിവെപ്പുണ്ടായത്. ബാര്‍ ജീവനക്കാരുമായുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് സൂചന.
Read Also: സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് തിരക്കേറിയ ജനവാസ മേഖലയില്‍
വിദേശസര്‍വകലാശാലയില്‍ സിപിഐഎം പിന്നോട്ട്; ബജറ്റിലെ പ്രഖ്യാപനം മരവിപ്പിക്കാന്‍ ധാരണ
സംഭവത്തിൽ ബാറിലെ ജീവനക്കാരായ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്ക് വെടിയേറ്റിരുന്നു. ബാറിലെ മാനേജർക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. എയര്‍ പിസ്റ്റളില്‍ നിന്നും വെടിയുതിർത്തതെന്നാണ്പൊലീസ് പറയുന്നത്.
അക്രമത്തിന് ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Post Your Comments