Latest NewsNewsIndia

ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു: 9 പേർ അറസ്റ്റിൽ

ബംഗളൂരു: ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ വീണ് ഒമ്പതു വയസുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ. അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ദേബാശിഷ് സിൻഹ എന്നയാൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. വൈസ് പ്രസിഡന്റ് ജാവേദ് സഫീഖ് റാവു, നീന്തൽ കുളത്തിന്റെ കരാറുകാരൻ സുരേഷ് ബാബു, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻമാരായ സന്തോഷ് മഹാറാണ, ഗോവിന്ദ് മണ്ഡൽ, ബികാസ് കുമാർ ഫരീദ, ഭക്ത ചരൺ പ്രധാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

കഴിഞ്ഞ ഡിസംബർ 28-ാം തീയതി വർത്തൂരിലെ ലേക്‌സൈഡ് ഹാബിറ്ററ്റ് ഫ്ളാറ്റ് സമുച്ചയത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജേഷ് കുമാർ ദമെർലയുടെ മകളായ മന്യയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന മന്യ നീന്തൽക്കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുമ്പോൾ, പൂളിലേക്ക് വീണ് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.

ഷോർട്ട് സർക്യുട്ടിനെ കുറിച്ച് ഫ്ളാറ്റിലെ ഉത്തരവാദിത്വപ്പെട്ടവരോടും മെയിന്റനൻസ് ജീവനക്കാരോടും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അക്കാര്യത്തിൽ നടപടിയൊന്നും ഉണ്ടായില്ല. ഇവരുടെ അശ്രദ്ധയാണ് മകൾ മരിച്ചതിന്റെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മന്യയുടെ പിതാവ് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button