Tennis Starമൂന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ടൂർണമെൻ്റുകളുടെ ഭാഗമായി അടുത്തിടെ ഇന്ത്യയിൽ എത്തിയ സെർബിയൻ ടെന്നീസ് താരം ദേജന റഡനോവിച്ചിന്റെ പരാമർശം വിവാദമാകുന്നു. ഇന്ത്യയെക്കുറിച്ചുള്ള വംശീയ പരാമർശങ്ങൾക്ക് താരം തിരിച്ചടി നേരിടുകയാണ്. ഇന്ത്യയിലെ സൗകര്യങ്ങൾ മോശമാണെന്നു പറയുമ്പോൾ വംശീയ വിരോധി എന്നു വിളിക്കുന്നതിൽ എന്താണ് അർഥമെന്നും സെർബിയൻ താരം ചോദിക്കുന്നു. ഇന്ത്യയിലെ ‘ഭക്ഷണം, ഗതാഗതം, ശുചിത്വം’ എന്നിവയെ ആയിരുന്നു ദേജന രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
ഇൻസ്റ്റഗ്രാമിലെ താരത്തിന്റെ പ്രതികരണങ്ങള്‍. എന്നാൽ വിമർശനം ശക്തമായതോടെ താരം വിശദീകരണവുമായി എത്തി. ഇനി ഒരിക്കലും ഇന്ത്യയിലേക്കു വരില്ലെന്നാണ് ടെന്നിസ് താരം സമൂഹമാധ്യമത്തിൽ ആദ്യം പ്രതികരിച്ചത്. മർശനം ശക്തമായതോടെ ഇന്ത്യയിൽവച്ച് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നേരിട്ടതെന്ന് ടെന്നിസ് താരം ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെ വ്യക്തമാക്കി.
‘മൂന്ന് ആഴ്ചയോളം ഇന്ത്യയിൽ സംഭവിച്ച കാര്യങ്ങൾ അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ. ഇന്ത്യയിലുള്ളത് ഗംഭീര ഡ്രൈവർമാരാണ്, ഗതാഗത സംവിധാനവും ചിലപ്പോൾ ആകർഷകമാണ്. ഒരു ദിവസം എന്താണു സംഭവിക്കാൻ പോകുന്നതെന്നു നമുക്കു പറയാൻ സാധിക്കില്ല. ഗതാഗതക്കുരുക്കിൽ എല്ലാവരും മത്സരമെന്ന പോലെ ഹോൺ മുഴക്കിക്കൊണ്ടിരിക്കും. ‘ഇന്ത്യ എന്ന രാജ്യം എനിക്ക് ഒട്ടും ഇഷ്ടമായില്ല. ഭക്ഷണത്തിൽ പുഴുക്കളുണ്ട്. ഹോട്ടലിലെ തലയണ മഞ്ഞ നിറത്തിലുള്ളതായിരുന്നു. കിടക്കയും വൃത്തിയില്ലാത്തത്. റോഡിലെ റൗണ്ടാന ഉപയോഗിക്കാൻ വരെ അറിയില്ല’, താരം പറഞ്ഞു.
Post Your Comments