Latest NewsIndiaNews

യാത്രക്കാരെ പിഴിയേണ്ട! വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിൽ ഇടപെട്ട് പാർലമെന്ററി സമിതി

വിമാന ടിക്കറ്റ് നിരക്കുകൾ അതത് എയർലൈനുകൾ തന്നെ നിശ്ചയിക്കുന്ന രീതി ഫലപ്രദമല്ലെന്ന് സമിതി ചൂണ്ടിക്കാട്ടി

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി യാത്രക്കാരെ പിഴിയുന്ന വിമാന കമ്പനികളുടെ നടപടികൾക്കെതിരെ പാർലമെന്ററി സമിതി രംഗത്ത്. പ്രത്യേക റൂട്ടുകളിലെ വിമാന നിരക്കിൽ പരിധി നിശ്ചയിക്കണമെന്നാണ് പാർലമെന്ററി സമിതിയുടെ ആവശ്യം. വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ പ്രത്യേക യൂണിറ്റ് തന്നെ രൂപീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് വൈഎസ്ആർ കോൺഗ്രസ് എംപി വി. വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യസഭയിൽ സമർപ്പിച്ചു.

വിമാന ടിക്കറ്റ് നിരക്കുകൾ അതത് എയർലൈനുകൾ തന്നെ നിശ്ചയിക്കുന്ന രീതി ഫലപ്രദമല്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. നിലവിൽ, ഡിജിസിഎയ്ക്ക് താരിഫ് മോണിറ്ററിംഗ് യൂണിറ്റ് ഉണ്ട്. ഈ യൂണിറ്റ് നിശ്ചിത റൂട്ടുകളിലെ വിമാന നിരക്ക് മാസാടിസ്ഥാനത്തിൽ നിരീക്ഷിക്കേണ്ടതാണ്. കൂടാതെ, എയർലൈനുകൾ പരിധിക്കപ്പുറം ടിക്കറ്റ് നിരക്കുകൾ ഈടാക്കുന്നില്ലെന്ന് ഡിജിസിഎ ഉറപ്പുവരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഉത്സവകാലങ്ങളിലും, പ്രത്യേക സീസണുകളിലും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെയാണ് ഉയരാറുള്ളത്.

Also Read: വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും: ബാലാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button