KeralaLatest NewsNews

പേ​പ്പ​ർ ര​ഹി​ത​മാ​ക്കാൻ നീക്കം! കു​ടി​യ​ൻ​മാ​രെ ഊറ്റാൻ സർക്കാർ: മ​ദ്യം ഇനി കടലാസിൽ പൊതിഞ്ഞ് നൽകില്ല, 10 രൂ​പ നൽകണം!

തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ് വി​ൽ​പ​ന​ശാ​ല​ക​ളി​ൽ പരിഷ്കാര നീക്കത്തിന് സർക്കാർ. കുടിയന്മാരെ ഊറ്റി കൂടുതൽ വരുമാനമുണ്ടാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഇ​നി മ​ദ്യം ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് ന​ൽ​കി​ല്ല. പ​ക​രം തു​ണി സ​ഞ്ചി​യി​ലി​ട്ട് ന​ൽ​കും. മ​ദ്യം പൊ​തി​ഞ്ഞ് ന​ൽ​കി​യി​രു​ന്ന പേ​പ്പ​ർ അ​ല​വ​ൻ​സ് ബെ​വ്കോ നി​ർ​ത്തു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. തുണി സഞ്ചിക്ക് 10 രൂപ നൽകണം.

മ​ദ്യം ഗു​ണ​മേ​ന്മ​യു​ള്ള തു​ണി സ​ഞ്ചി​യി​ലി​ട്ട് ന​ൽ​കി പ​ത്ത് രൂ​പ ഈ​ടാ​ക്കു​മെ​ന്നും ബെ​വ്കോ അ​റി​യി​ച്ചു. ബി​വ​റേ​ജ​സ് എം​ഡി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പു​തി​യ നീ​ക്കം. വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ക​ട​ലാ​സി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. മു​ൻ​പ് കു​ടും​ബ​ശ്രീ​ക്കാ​ർ ന​ൽ​കു​ന്ന സ​ഞ്ചി ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

ഇതിനു മുൻപ് സർക്കാർ കൊണ്ടുവന്ന മറ്റൊരു പരിഷ്കരണം ആയിരുന്നു ബെ​വ്​​ക്യൂ ആ​പ്. ഇത് പക്ഷെ പൊട്ടി പാളീസായി. സം​സ്ഥാ​ന​ത്ത്​ മ​ദ്യ​വി​ത​ര​ണ​ത്തി​ന്​ കൊ​ണ്ടു​വ​ന്ന​ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ന്​ (ബെ​വ്കോ) തി​രി​ച്ച​ടി​യായതോടെയാണ് ഈ പരുപാടി നിർത്തിയത്. ലോക്‌ഡൗൺ സമയത്തായിരുന്നു ഇത്. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ബാ​റു​ക​ളി​ലൂ​ടെ മ​ദ്യ​വി​ൽ​പ​ന പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ട്രി​പ്ൾ ലോ​ക്​​ഡൗ​ണിന്റെ മ​റ​വി​ൽ ഈ ​ബാ​റു​ക​ളി​ലെ ഭൂ​രി​ഭാ​ഗ​വും ബ്ലാ​ക്കി​ൽ വി​റ്റ​താ​യും ​ആ​ക്ഷേ​പ​മുയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button