KeralaLatest NewsNews

കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ പ്രതിഷേധം: മൃതദേഹവുമായി സമരം നടത്തും? മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മാനന്തവാടി: വയനാട് ജില്ലയെ വിറപ്പിച്ച് വീണ്ടും കാട്ടാനയുടെ ആക്രമണം. വയനാട്ടില്‍ ജനവാസമേഖലയിലെ കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. ഇന്ന് രാവിലെയാണ് മാനന്തവാടിയിൽ ഭീതി വിതച്ച് കാട്ടാന എത്തിയത്. അതിർത്തി മേഖലയിലെ കാട്ടിൽ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലാണ് തമ്പടിച്ചത്. തുടർന്ന് വീടിന്റെ ഗേറ്റും മതിലും തകർത്ത കാട്ടാന അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പടമല സ്വദേശി അജിയാണ് മരിച്ചത്. അജിയുടെ മൃതദേഹവുമായി സമരം നടത്താനുള്ള നീക്കത്തിലാണ് നാട്ടുകാർ.

സംഭവത്തെത്തുടര്‍ന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേരുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായും കര്‍ണാടക വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതായും മന്ത്രി പറഞ്ഞു. ജനവാസ മേഖലയില്‍ എത്തിയ ആന വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്നത്.

രാവിലെ 7.30ഓടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ചാലിഗദ്ദ പനച്ചിയില്‍ അജി(47) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ വീട്ടുമുറ്റത്തുവച്ചാണ് കാട്ടാന അജിയെ ആക്രമിച്ചത്. കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ എത്തിയത്. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഇതിന് ആവശ്യമായ നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button