ആഗ്ര: ആൺ സുഹൃത്തുമായി സംസാരിക്കുന്നത് കണ്ട ഒൻപതാം ക്ലാസുകാരിയെ കഴുത്തുഞെരിച്ച് പുഴയിലേക്ക് എറിഞ്ഞ് അച്ഛനും അമ്മാവനും. പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കുകയും, പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ആഗ്രയിലെ ബംറോളിയിലാണ് സംഭവം. നദിയിൽ നിന്ന് ഏകദേശം 20 മീറ്ററോളം നീന്തിയാണ് പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. തുടർന്ന് ചികിത്സയ്ക്കുശേഷം പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു. അവിടെ വച്ചാണ് പുഴയിലേക്ക് എറിഞ്ഞതിന്റെ കാരണം കുട്ടി വ്യക്തമാക്കുന്നത്. സുഹൃത്തിനോട് സംസാരിക്കുന്നത് കണ്ട പിതാവ് രോഷാകുലനാകുകയും, യുവാവ് അവളെ വിവാഹം ചെയ്യാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് മർദ്ദിക്കുകയുമായിരുന്നു.
Also Read: ഇടിവിൽ നിന്ന് ഇടിവിലേക്ക് വീണ് സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം
പ്രശ്നങ്ങൾക്ക് പിന്നാലെ പെൺകുട്ടിയെ പിതാവ് ഗുരുഗ്രാമിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഫിറോസ്ബാദിൽ വച്ച് അമ്മാവനും കൂടെ ചേർന്നു. തുടർന്ന് യമുനാ നദിയുടെ തീരത്തുള്ള പാലത്തിന് സമീപം എത്തിയപ്പോൾ കഴുത്തുഞെരിച്ച് പുഴയിലേക്ക് എറിയുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെതിരെയും അമ്മാവനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
Post Your Comments