KeralaLatest NewsNews

ട്രെയിൻ യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്!! അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ്

പാലക്കാട്: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ എൻജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിൻ സർവിസുകളില്‍ മാറ്റംവരുത്തിയതായും അഞ്ച് ട്രെയിനുകൾ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

ഫെബ്രുവരി 10, 17, 24 തീയതികളില്‍ റദ്ദാക്കിയ ട്രെയിനുകൾ

1. ഷൊർണൂർ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊർണൂർ ജങ്ഷൻ -തൃശൂർ എക്സ്പ്രസ് (06461) സ്പെഷല്‍ ട്രെയിൻ

2. 06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ്

ഫെബ്രുവരി 11, 18, 25 തീയതികളില്‍ റദ്ദാക്കിയ ട്രെയിനുകൾ

06454 കോഴിക്കോട് -ഷൊർണൂർ എക്സ്പ്രസ്

ഫെബ്രുവരി 17, 18, 24, 25 തീയതികളില്‍ റദ്ദാക്കിയ ട്രെയിനുകൾ

06470 നിലമ്പൂർ -ഷൊർണൂർ എക്സ്പ്രസ്
06467 ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസ്

READ ALSO: തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

വൈകി ഓടുന്നവ

ഫെബ്രുവരി 10, 11, 17, 24, 25 തീയതികളില്‍ മംഗളൂരു സെൻട്രലില്‍നിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്ബർ മംഗളൂരു സെൻട്രല്‍ -തിരുവനന്തപുരം സെൻട്രല്‍ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകി 15.25ന് മംഗളൂരു സെൻട്രലില്‍നിന്ന് പുറപ്പെടും.

ഭാഗികമായി റദ്ദാക്കിയവ

ഫെബ്രുവരി 11, 18, 25 തീയതികളില്‍ തൃശൂരില്‍നിന്ന് പുറപ്പെടുന്ന 16609 തൃശൂർ -കണ്ണൂർ എക്‌സ്പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ഷൊർണൂർ ജങ്ഷനില്‍ ട്രെയിൻ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊർണൂർ ജങ്ഷനില്‍നിന്ന് പുറപ്പെടും.

മാർച്ച്‌ രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിൻ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും.

22638 മംഗളൂരു സെൻട്രല്‍ -ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഫെബ്രുവരി 15ന് രാത്രി 11.45ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button