Latest NewsKeralaNews

കൊച്ചിയില്‍ നിന്നും പിടിച്ചെടുത്ത ഗോള്‍ഡന്‍ മെത്ത് പെണ്‍കുട്ടികളുടേയും യുവതികളുടേയും ഫേവറേറ്റ്

കൊച്ചി : കൊച്ചിയില്‍ മസാജ് പാര്‍ലറില്‍ ലഹരി വില്‍പ്പന നടത്തിയ സംഭവത്തില്‍ 3 പേര്‍ എക്‌സൈസ് പിടിയില്‍, ഇവരില്‍ നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി. ഇടപ്പള്ളി പച്ചാളത്തെ ആയുര്‍വേദ മസാദ് പാര്‍ലറിലായിരുന്നു പരിശോധന, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അഷ്‌റഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

Read Also: വർക്കലയിലും ഒരു ടൈറ്റാനിക്ക് ദുരന്തം? അടിത്തട്ടിൽ കണ്ടെത്തിയത് 100 വർഷം പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ

ഗോള്‍ഡന്‍ മെത്ത് എന്നറിയപ്പെടുന്ന സ്വര്‍ണനിര്‍ത്തിലുള്ള എംഡിഎംഎ ആണ് പിടികൂടിയത്. എറണാകുളം എക്‌സൈസ് എന്‍ഫോസ്മെന്റ് ആന്റി നര്‍കോറ്റിക് സ്‌പെഷ്യല്‍ സ്വാഡ് ഇന്‍സ്പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പെണ്‍കുട്ടികളാണ് ഗോള്‍ഡന്‍ മെത്ത് കൂടുതല്‍ വാങ്ങുന്നതെന്നാണ് പ്രതികള്‍ എക്‌സൈസിനോട് വിശദീകരിച്ചത്. മസാജ് പാര്‍ലറിന്റെ മറവിലുള്ള ഇത്തരം ലഹരി ഇടപാടുകള്‍ കണ്ടെത്താന്‍ പരിശോധന തുടരുമെന്ന് എക്‌സൈസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button