Latest NewsKeralaNews

ഐഎസിന് വേണ്ടി കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

എറണാകുളം: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവിന് ശിക്ഷ വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 1,25,000 പിഴയും വിധിച്ചിട്ടുണ്ട്. നാലു വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യും.

Read Also: കൊച്ചിയില്‍ നിന്നും പിടിച്ചെടുത്ത ഗോള്‍ഡന്‍ മെത്ത് പെണ്‍കുട്ടികളുടേയും യുവതികളുടേയും ഫേവറേറ്റ്

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്റെ കേരള ഘടകം ഉണ്ടാക്കി ചാവേര്‍ സ്‌ഫോടങ്ങള്‍ക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്. പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭീകര സംഘടനയായ ഐഎസിന് വേണ്ടി കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ 2018ലാണ് റിയാസ് അബൂബക്കര്‍ എന്‍ഐഎയുടെ പിടിയിലായത്. ഇയാള്‍ക്കെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്. ഇയാള്‍ക്കൊപ്പം പിടിയിലായ രണ്ട് പേരെ കേസില്‍ എന്‍ഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button