കോട്ടയം: ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. വേണാട് എക്സ്പ്രസില്‍ നിന്നാണ് യുവാവ് ചാടിയത്. കൊല്ലം പന്മന സ്വദേശിയായ അന്‍സാര്‍ ഖാനാണ് സഹയാത്രികര്‍ നോക്കി നില്‍ക്കെ പുറത്തേക്ക് ചാടിയത്. തിരച്ചിലിനൊടുവില്‍ കുറ്റിക്കാട്ടില്‍ നിന്നും പരിക്കുകളോടെ യുവാവിനെ കണ്ടെത്തി. ഇന്നലെ വൈകീട്ട് 6.30നായിരുന്നു സംഭവം.
Read Also: യു.പി ഇത്തവണയും ബി.ജെ.പിക്കൊപ്പം, 80 ലോക്സഭാ സീറ്റുകളിൽ 70 ഉം നേടുമെന്ന് സർവേ
ട്രെയിനില്‍ നിന്നും ചാടി 4 മണിക്കൂറിന് ശേഷമാണ് യുവാവിനെ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെ തലയോലപ്പറമ്പ് റെയില്‍വേ പാലത്തിനു സമീപത്ത് നിന്നും കണ്ടെത്തിയ അന്സാഖിനെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അന്‍സാര്‍.
ആത്മഹത്യാ ശ്രമത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല. യുവാവിന്റെ മനോനില ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അപകടകരമായ രീതിയിലാണ് അന്‍സാര്‍ യാത്ര ചെയ്തിരുന്നത്. ഇയാള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് സഹയാത്രക്കാര്‍ പറഞ്ഞു.
Leave a Comment