പാലക്കാട്: വേനൽ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച് പാലക്കാട്. വേനൽക്കാലം ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി നിൽക്കെയാണ് പാലക്കാട് ജില്ലയിൽ താപനില ഉയരുന്നത്. ഫെബ്രുവരിയിൽ ഇടക്കാല മഴ ലഭിച്ചില്ലെങ്കിൽ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്നതിനാൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ഉയർന്ന ചൂടാണ് അനുഭവപ്പെടാറുള്ളത്.
ഫെബ്രുവരി ആരംഭിച്ചത് മുതൽ പാലക്കാട് ജില്ലയിൽ പകൽ സമയങ്ങളിൽ താപനില ഉയർന്ന നിലയിലാണ്. കഴിഞ്ഞ 10 ദിവസത്തിലേറെയായി 38 ഡിഗ്രി സെൽഷ്യസിനടുത്താണ് പാലക്കാട് ജില്ലയിലെ താപനില. മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. രാവിലെ 10 മണിയാകുമ്പോൾ തന്നെ വെയിലിന്റെ കാഠിന്യം കൂടുതലാണ്. കേരളത്തിലെ മറ്റു ജില്ലകളിലും ചെറിയ തോതിൽ താപനില ഉയർന്ന തുടങ്ങിയിട്ടുണ്ട്. ചൂട് കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
Also Read: വമ്പൻ ഹിറ്റായി ഭാരത് അരി: വിൽപ്പനക്കായി സംസ്ഥാനത്ത് ആരംഭിക്കുക 200 ഔട്ട്‌ലെറ്റുകൾ
Post Your Comments