Latest NewsNewsIndia

ഹുക്ക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും ഉപഭോഗത്തിനും നിരോധനം: ഉത്തരവിറക്കി കർണാടക

പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം

ബെംഗളൂരു: ഹുക്ക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും ഉപഭോഗത്തിനും നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ. ഹുക്ക ഉൽപ്പന്നങ്ങളുടെയും ഷീഷയുടെയും വിൽപ്പന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കി. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

നിരോധനം ലംഘിക്കുന്നവർക്കെതിരെ COTPA (സിഗരറ്റ് ആൻഡ് പുകയില ഉൽപ്പന്നങ്ങൾ നിയമം) 2003, ചൈൽഡ് കെയർ ആൻ്റ് പ്രൊട്ടക്ഷൻ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി ആക്റ്റ് 2006, കർണാടക പോയ്സൺ (ഉടമയും വിൽപ്പനയും) ചട്ടങ്ങൾ 2015, ഫയർ കൺട്രോൾ ആൻഡ് ഫയർ പ്രൊട്ടക്ഷൻ ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരമാണ് നടപടിയെടുക്കുക. 45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് തെളിയിക്കുന്ന പഠനങ്ങൾ കർണാടക സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ ഹുക്ക നിരോധിച്ചിട്ടുണ്ട്.

Also Read: ചാഞ്ചാട്ടത്തിനൊടുവിൽ നിശ്ചലം! അറിയാം ഇന്നത്തെ സ്വർണവില

shortlink

Related Articles

Post Your Comments

Related Articles


Back to top button