കണ്ണൂര്‍: വിവാഹ ദിവസം വരന് മുങ്ങിയതിനെ തുടര്‍ന്ന് വധുവും ബന്ധുക്കളും കേളകം പോലീസിന്റെ സഹായം തേടിയെത്തി.
തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് കേളകം പോലീസില്‍ സഹായ അഭ്യര്‍ത്ഥനയുമായി എത്തിയത്.
Read Also: പി.എസ്.സി പരീക്ഷാ കേന്ദ്രത്തിലെ ആള്‍മാറാട്ടം: മുഖ്യ ആസൂത്രകന്‍ നേമം സ്വദേശിയായ അമല്‍ജിത്ത്
ബുധനാഴ്ച രാവിലെ 10ന് ചോനാട് അമ്പലത്തില്‍ വച്ച് വിവാഹം കഴിക്കാം എന്നാണ് വരന് യുവതിയെയും ബന്ധുക്കളെയും അറിയിച്ചത്. ഇതിനെ തുടര്‍ന്ന് യുവതിയും ബന്ധുക്കളും രാവിലെ അമ്പലത്തില്‍ എത്തി.
പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് പലതവണ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് മനസിലായതോടെ യുവതിയും ബന്ധുക്കളും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഫോട്ടോ പോലീസിന് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് തൊണ്ടിയില്‍ സ്വദേശി ജോബിഷ് ആണെന്ന് കണ്ടെത്തി. ഈ സമയത്ത് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് യുവാവ് തനിക്ക് നാലുമണിക്ക് എത്താന്‍ സാധിക്കൂ എന്നും പിതാവിന് സുഖമില്ലാത്തതിനാല്‍ അടിയന്തരമായി ആശുപത്രിയില്‍ പോകേണ്ടിവന്നുവെന്നും യുവതിയെ ധരിപ്പിച്ചു.
പോലീസിന്റെ തുടര്‍ അന്വേഷണത്തില്‍ വരനായ ജോബിഷ് വിവാഹിതനാണെന്നും ബംഗുളൂരുവിലാണ് താമസമെന്നും കണ്ടെത്തി. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതിയും ബന്ധുക്കളും കോടതി മുഖേന പരാതിപ്പെടാന്‍ ഒരുങ്ങുകയാണ്.
Post Your Comments