പെന്‍ഷന്‍ കിട്ടാതായിട്ട് അഞ്ചു മാസം: റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച് തൊണ്ണൂറുകാരി

വണ്ടിപ്പെരിയാര്‍. അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് 90 കാരി റോഡില്‍ കസേരയിട്ടിരുന്നു പ്രധിഷേധിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് 90 കാരി പ്രതിഷേധം നടത്തിയത്.

വണ്ടിപ്പെരിയാര്‍ സ്വദേശി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റോഡിലെ എച്ച്പിസിയില്‍ പ്രതിഷേധം നടത്തിയത്. പൊന്നമ്മ സമരം നടത്തിയതോടെ കുറച്ച് നേരത്തെക്ക് ഗതാഗത കുരുക്ക് ഉണ്ടായി.

പെന്‍ഷന്‍ കിട്ടാതായതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും നിലപാടെടുത്തു. തുടര്‍ന്ന്, വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി പൊന്നമ്മയെയും മകനെയും അനുനയിപ്പിച്ച് വീട്ടിലേക്ക് മാറ്റുകായിരുന്നു.

Share
Leave a Comment