തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യ വരെ സർവീസ് നടത്തുന്ന ആസ്ത സ്പെഷ്യൽ ട്രെയിൻ നാളെ പുറപ്പെടും. നാളെ രാവിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ഇതാദ്യമായാണ് കേരളത്തിൽ നിന്നും ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നാളെ ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ യാത്രക്കാരുമായി സംസാരിക്കുന്നതാണ്. ഒരാൾക്ക് 2970 രൂപയാണ് ടിക്കറ്റ് നിരക്ക്.
കേരളത്തിൽ നിന്നും 24 ആസ്ത സ്പെഷ്യൽ ട്രെയിനുകളാണ് അയോധ്യയിലേക്ക് സർവീസ് നടത്തുക. അയോധ്യയിൽ നിന്ന് തിരിച്ചും സർവീസുകൾ ഉണ്ടായിരിക്കും. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ആസ്ത ട്രെയിനുകൾ പുറപ്പെടുക. നേരത്തെ പാലക്കാട് നിന്ന് ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് അവ റദ്ദ് ചെയ്യുകയായിരുന്നു.
Also Read: ചാലക്കുടിയിൽ വീടിനുള്ളില്‍ അഴുകിയ നിലയില്‍ അമ്പത്തിമൂന്നുകാരന്റെ മൃതദേഹം: മരണകാരണം വ്യക്തമല്ല
Post Your Comments