വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന സാധാരണക്കാർക്കായി കേന്ദ്രസർക്കാർ നിരവധി തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്. അത്തരത്തിൽ വഴിയോര കച്ചവടക്കാർക്കായി അവതരിപ്പിച്ച പദ്ധതിയാണ് പിഎം സ്വനിധി യോജന. വഴിയോര കച്ചവടക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈട് നൽകാതെ വായ്പ ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണീയത. 10000 രൂപ വരെയാണ് മൂലധന വായ്പകൾ ലഭിക്കുക.
ഒരു വർഷത്തെ കാലാവധിയിൽ പ്രതിമാസ തവണകളായി വായ്പകൾ തിരിച്ചടയ്ക്കാവുന്നതാണ്. കൃത്യമായ തിരിച്ചടവിന് പ്രതിവർഷം ഏഴ് ശതമാനം പലിശ സബ്സിഡി ലഭിക്കും. നിർദ്ദിഷ്ട ഡിജിറ്റൽ ഇടപാടുകൾ നടത്തുകയാണെങ്കിൽ പ്രതിവർഷം 1200 രൂപ വരെയാണ് ക്യാഷ് ബാക്ക് ലഭിക്കുക. ഗുണഭോക്താക്കൾക്ക് പിഎം സ്വനിധിയുടെ ഔദ്യോഗിക പോർട്ടൽ വഴിയോ, അടുത്തുള്ള കോമൺ സർവീസ് സെന്റർ വഴിയോ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ
- ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ
- നഗര-തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന വെൻഡിംഗ്സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തിരിച്ചറിയൽ രേഖ
- വാണിജ്യ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്ക്, സ്മാൾ ഫിനാൻസ് ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് വായ്പ ലഭിക്കും.
Post Your Comments