KeralaLatest NewsNews

വിദേശ സര്‍വകലാശാല വിഷയം: എസ്എഫ്‌ഐയുമായി ചര്‍ച്ച നടത്തും, സിപിഎം നയത്തില്‍ മാറ്റമില്ല: എം വി ഗോവിന്ദന്‍

കണ്ണൂര്‍: സ്വകാര്യ-വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎം നയത്തില്‍ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ്‌ഐയുമായി ഇക്കാര്യം ചര്‍ച്ച നടത്തും. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുന്‍ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Read Also: വിദേശ സര്‍വകലാശാലകള്‍, സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: എബിവിപി

സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് എം.വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ലെന്നും ഇനി എതിര്‍ക്കുകയും ഇല്ലെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബജറ്റിലെ തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button