Latest NewsIndia

കോൺ​ഗ്രസിന്റെ ഇന്ത്യ സഖ്യത്തെ പൂർണമായും കൈ‌വിട്ട് മമത: ലക്ഷ്യം മൂന്നാം മുന്നണിയിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിപദം

ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തെ പൂർണമായും അവ​ഗണിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ശക്തരായ പ്രാദേശിക പാർട്ടികളെ കൂട്ടിയോജിപ്പിച്ച് ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാനാണ് മമത ലക്ഷ്യമിടുന്നത്. കോൺ​ഗ്രസിനെ ഒഴിവാക്കി ദേശീയ തലത്തിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ രൂപീകരിച്ചാൽ രാജ്യത്തിന്റെ അധികാരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മമത.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മമത, പ്രാദേശിക കക്ഷി നേതാക്കളുമായി ഇന്നു ചർച്ച നടത്തിയേക്കും. ബംഗാളിൽ താൻ ബിജെപിയെ നേരിടുന്നതു പോലെ ഓരോ സംസ്ഥാനത്തും കരുത്തുള്ള പ്രാദേശിക കക്ഷികൾ വീറോടെ പൊരുതണമെന്നാണ് മമതയുടെ വാദം. പ്രാദേശിക കക്ഷികളെ കോർത്തിണക്കി കേന്ദ്രത്തിൽ അധികാരം നേടുമെന്ന് മമത പറഞ്ഞു.

അതേസമയം, പ്രാദേശിക കക്ഷികൾ പരമാവധി സീറ്റ് നേടിയാൽ ബിജെപിയെ വീഴ്ത്താമെന്ന മമതയുടെ പദ്ധതി കോൺഗ്രസിനെ ഒഴിവാക്കി നടപ്പാക്കാനാവില്ല. പ്രതിപക്ഷത്തുള്ള പ്രാദേശിക കക്ഷികളെല്ലാം മികച്ച പ്രകടനം പുറത്തെടുത്താലും അധികാരം പിടിക്കാൻ കോൺഗ്രസിന്റെ സഹായം വേണ്ടിവരും. കോൺഗ്രസ് ചുരുങ്ങിയത് 100 – 120 സീറ്റ് നേടിയാലേ പ്രതിപക്ഷ മുന്നണി യാഥാർഥ്യമാകൂ.

ഇക്കാര്യം മമതയ്ക്കു വ്യക്തമായി അറിയാമെങ്കിലും ബംഗാളിലെ പോരിന്റെ പശ്ചാത്തലത്തിൽ തങ്ങളെ പരമാവധി കടന്നാക്രമിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ദേശീയതലത്തിലും അവർ നടത്തുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. കോൺഗ്രസും തൃണമൂലും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സോണിയ ഗാന്ധിക്കു മാത്രമേ സാധിക്കൂവെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button