ലക്‌നൗ: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ ഹര്‍ജികള്‍ നല്‍കുന്നത് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി. എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹര്‍ജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ പത്തു മണിക്ക് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഗ്യാന്‍വാപി പള്ളിത്തര്‍ക്കത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഇരു വിഭാഗത്തിന്റെയും പുരോഹിതന്മാര്‍ ടി വി ചാനലുകളില്‍ ഇരുന്ന് പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇത് ശരിയല്ലെന്നും നിലവില്‍ കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ പ്രസ്താവനകള്‍ പാടില്ലെന്നും അലഹബാദ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. അതേസമയം, കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപി മസ്ജിദിലെ അറയില്‍ പൂജ തുടരുന്നുണ്ട്. പൂജക്ക് താല്‍ക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഇവിടെ പൂജ ചടങ്ങുകള്‍ നടന്നത്.
Post Your Comments